വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

കൊയിലാണ്ടി: ഹിരോഷിമ നാഗസാക്കി സ്മരണയുണർത്തി വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. റാലിയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും അധ്യാപകരും അണിചേർന്നു.

ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ രതീഷ് ബാബുവിന്റെ സാന്നിധ്യത്തിൽ പ്രദീപ് മുദ്ര, നാസിബ് കെ, അഫ്‌സാന, രാഗേഷ് ജി ആർ, നമിത, മനു, ബിജീഷ് എ. കെ, ഷാദി എടത്തിക്കണ്ടി, രമ്യ, ദിവ്യശ്രീ തുടങ്ങിയവർ റാലിയെ നയിച്ചു.

