ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

കോരപ്പുഴ: കോരപ്പുഴ ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമ – നാഗസാക്കി ദിനങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി സി സതീഷ് ചന്ദ്രൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രധാന അധ്യാപിക മിനി എൻ വി, വിനീത ടീച്ചർ എന്നിവർ സംസാരിച്ചു.

സഡാക്കോ കൊക്ക് നിർമ്മാണം, സഡാക്കോ സസാക്കിയുടെ ജീവചരിത്ര വായന, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, റാലി, ഡിജിറ്റൽ പോസ്റ്റർ രചന, ക്വിസ് മത്സരം, ചുമർ പത്രിക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ പരിപാടിയോട0നുബന്ധിച്ച് നടന്നു.
