പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കും: എ.കെ. ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ യുഡിഎഫിന് ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. ഉമ്മന്‍ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ഭയപ്പാടില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നിലച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ പിണറായി വിജയന്റെ കാലത്താണ് നടപ്പിലായത്.

കണ്ണുനീര്‍ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്നും കണ്ണുനീരിന്റെ പിന്നാലെ പോയ മിക്ക നേതാക്കന്മാരും ഇന്ന് ബിജെപിയില്‍ ആണ് ഉള്ളത്. മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനം പറഞ്ഞ് വോട്ട് ലഭിക്കില്ല എന്നതുകൊണ്ടാണ് ചാണ്ടിഉമ്മനെ എല്‍ഡിഎഫ് പിന്തുണയ്ക്കണമെന്ന് വരെ പറഞ്ഞത്. പരസ്പരം പാരവച്ച് തകര്‍ന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

കണ്ണീരിന്റെ അണക്കെട്ടിൽ രാഷ്ട്രീയ ഒഴുക്കിനെ തടയാം എന്ന് കരുതേണ്ട. രാഷ്ട്രീയമായിത്തന്നെ തെരഞ്ഞെടുപ്പിനെ കാണും. വ്യക്തിപരമായി തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണില്ല. വിലാപയാത്രയ്ക്ക് എത്തിയതെല്ലാം വോട്ടാണ് എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കരുതെന്നും എ കെ ബാലൻ പറഞ്ഞു.

