പാലിയേറ്റീവ് യൂണിറ്റിന് ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് യൂണിറ്റിന് ഉപകരണങ്ങൾ സംഭാവന നൽകി. കൊയിലാണ്ടി ബോയ്സ് സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഉപകരണങ്ങൾ സംഭാവന നൽകിയത്. എയർ ബെഡ്, സൈഡ്റെയിൽ കട്ടിൽ എന്നിവയാണ് നൽകിയത്.

നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ഡ്യൂട്ടി ഡോക്ടർ സിന്ധു തെരേസ മാമച്ചൻ, പാലിയേറ്റിവ് നേഴ്സുമാരായ നൗഷിദ കെ. പി, അമൃത. എസ്. എസ് മറ്റു വളണ്ടിയർമാർ, എൻഎസ്എസ് വിദ്യാർത്ഥികൾ, സ്കൂൾ എൻ.എസ്.എസ് ചുമതലയുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു.
