KOYILANDY DIARY.COM

The Perfect News Portal

ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി 11ന് ഡിഎംഒ ഓഫീസിന് മുന്നിൽ നടക്കുന്ന സത്യാഗ്രഹസമരത്തിൻ്റെ പ്രചരണാർത്ഥം യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥക്കാണ് കൊയിലാണ്ടിയിൽ സ്വീകരണം ഒരുക്കിയത്. ജില്ലാ ആക്ടിംഗ് സെക്രട്ടറി പി കെ സുധീഷ്, എ. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിന് ജാഥാ ലീഡർ നന്ദി പറഞ്ഞു.
കൊയിലാണ്ടിയിലെ വിവിധ തൊഴിലാളി സംഘടനകൾ ജാഥ ലീഡർ എം ധർമ്മജനെ ഹാരാർപ്പണം നടത്തി. ജാഥ അംഗങ്ങൾ ടി എം സുരേഷ് കുമാർ, എം വി വാസുദേവൻ, രശ്മി കൊയിലാണ്ടി, നന്ദകുമാർ ഒഞ്ചിയം, വിനീത കോഴിക്കോട്, യുകെ പവിത്രൻ, സുരേഷ് കുമാർ, സജേഷ് കോട്ടപ്പറമ്പ്  എന്നിവർ സന്നിഹിതരായി.
Share news