സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. അച്ഛനൊപ്പം കോളേജിലേക്ക് പോവുകയായിരുന്ന കണ്ണൂര്‍ എസ്എന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആതിര(20)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം.
കോഴിക്കോട്–കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ബൈക്കിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. അച്ഛന് പരിക്കൊന്നുമില്ല. അപകടം വരുത്തിയ ബസ് എസ്എന്‍ കോളേജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു.

