കൊല്ലം പിഷാരികാവില്‍ നവരാത്രി മഹോത്സവം 10 ദിവസം വിപുലമായ ആഘോഷം

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ കൊണ്ടാടും. മഹാനവമിവരെ എല്ലാദിവസവും മൂന്നു നേരം കാഴ്ചശീവേലി, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പറ്റ്, കേളി എന്നിവയും – അന്നദാനവും ഉണ്ടാവും.
- രണ്ടിന് 10 മണിക്ക് വോയ്സ് ഓഫ് പേരാമ്പ്രയുടെ ഭക്തിഗാനമേള, ആറരയ്ക്ക് വിയ്യൂര്‍ വീക്ഷണം കലാവേദിയുടെ സംഗീതാരാധന.-
- മൂന്നിന് 6.30 മണിക്ക് ആറരയ്ക്ക് നന്ദുവിജയനും സുനില്‍കുമാറും നയിക്കുന്ന സംഗീതാരാധന, ഏഴരയ്ക്ക് അയനിക്കാട് സിര സ്കൂള്ഓഫ് ഡാന്‍സിന്റെ നൃത്തസന്ധ്യ.
- നാലിന് ചാലില്‍ സോമന്റെ ആധ്യാത്മിക പ്രഭാഷണം, നൃത്തസന്ധ്യ
- അഞ്ചിന് 10 മണിക്ക് കൊയിലാണ്ടി എയ്ഞ്ചല്‍ സ്കൂള്ഓഫ് മ്യൂസിക്കിന്റെ ഭക്തിഗാനമേള, ആറരയ്ക്ക് കൊയിലാണ്ടി ശ്രീശങ്കരകലാകേന്ദ്രത്തിന്റെ ക്ലാസിക്കല്‍ ഡാന്‍സ്.
- ആറിന് 10 മണിക്ക് എ.വി. ശശികുമാര്‍ നയിക്കുന്ന ഭക്തിഗീതാഞ്ജലി, ആറരയ്ക്ക് കൊയിലാണ്ടി എയ്ഞ്ചല്‍ കലാകേന്ദ്രത്തിന്റെ നടനാഞ്ജലി.
- ഏഴിന് 10 മണിക്ക് ഭാസ്കരന് മണിയൂരും വിനോദ് നെല്ല്യടിയും നയിക്കുന്ന ഭജനാമൃതം, ആറരയ്ക്ക് പിഷാരികാവ് കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ.
- എട്ടിന് 10 മണിക്ക് മലരി കലാമന്ദിരം വിദ്യാര്‍ഥികളുടെ സംഗീതാരാധന, ആറരയ്ക്ക് ശിവദം കലാസാംസ്കാരികകേന്ദ്രത്തിന്റെ നൃത്തസന്ധ്യ.
- ഒന്‍പതിന് ദുര്‍ഗാഷ്ടമി. ഒന്‍പതരയ്ക്ക് മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, പത്തിന് പി.കെ. രമേഷ്ബാബു വടകരയുടെ ഭക്തിഗാനസുധ, ഗ്രന്ഥംവെപ്പ്, ആറരക്ക് ആലാപ് ആര്ട്സ്ലവേഴ്സ് അസോസിയേഷന്റെ സംഗീതാര്‍ച്ചന.
- പത്തിന് ഒന്‍പതര മണിക്ക് ഓട്ടന്തുള്ളല്, പത്തരയ്ക്ക് കോഴിക്കോട് നാദരൂപിണി ഓര്‍ക്കസ്ട്രയുടെ ഭക്തിഗാന മഞ്ജരി, ആറരയ്ക്ക് കലാമണ്ഡലം രേഭാരാജ് നേതൃത്വംനല്കുന്ന നൃത്തനൃത്യങ്ങള്‍.
- പതിനൊന്നിന് ആറരയ്ക്ക് അമൃതനാഥ് കോഴിക്കോടിന്റെ നാദസ്വരകച്ചേരി, ഏഴരയ്ക്ക് ഓട്ടന്തുള്ളല്, സരസ്വതി പൂജ, ഗ്രന്ഥം എടുക്കല്‍, എഴുത്തിനിരുത്തല്‍.
