കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ സെമിനാർ നടത്തി

കോഴിക്കോട്: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള(cfk) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ സെമിനാറും കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും സംഘടിപ്പിച്ചു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

ഉപഭോക്തൃ രംഗത്തെ ചൂഷണത്തിനെതിരെ വിദ്യാർത്ഥികൾ ജാഗരൂകരായിരിക്കണമെന്നും വിദ്യാലയങ്ങളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണം ഉപഭോക്തൃ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കൺസ്യൂമർ ക്ലബ്ബ് രൂപീകരണ ഉദ്ഘാടനം എ.ഡി.എം സി. മുഹമ്മദ് റഫീഖ് നിർവഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ സക്കറിയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു.

ആർ.ഡി. ഡി- എം. സന്തോഷ് cfk സംസ്ഥാന വർക്കിംഗ് ചെയർമാൻ പി. അബ്ദുൽ മജീദ്, ജില്ലാ സപ്ലൈ ജൂനിയർ സൂപ്രണ്ട് സി. സദാശിവൻ, ഹെഡ്മാസ്റ്റർ സന്തോഷ് നിസ്വാർത്ഥ, cfk ജില്ലാ ലീഗൽ അഡ്വൈസർ അഡ്വ: ഉമ്മർ, ഭാരവാഹികളായ എം. പി മൊയ്തീൻ കോയ, കെ. മുഹമ്മദ് ബഷീർ, ടി. വി.എം റിയാസ്എം, സി. തോമസ്, അസീസ് കൊടമ്പാട്ടിൽ, രമ ബാബു, എം. പി മുസ്തഫ എന്നിവർ സംസാരിച്ചു. റിട്ട: സിറ്റി റേഷനിംഗ് ഓഫീസർ പി. പ്രമോദ് വിദ്യാർത്ഥികൾക്കായി ക്ലാസെടുത്തു. പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര സ്വാഗതവും ആക്ടിംഗ് പ്രസിഡണ്ട് കെ. പി അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

