തെങ്ങിന് വളം വിതരണത്തിനായി സ്ലിപ്പ് വിതരണം ചെയ്യുന്നു

കൊയിലാണ്ടിനഗരസഭ കൃഷിഭവൻ സബ്ബ്സിഡി നിരക്കിൽ തെങ്ങിന് വളം വിതരണത്തിനായി സ്ലിപ്പ് വിതരണം ചെയ്യുന്നു. ജനകീയാസൂത്രണം 2023 – 24 പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്ക് ഓഗസ്റ്റ് 4 മുതൽ വളം വാങ്ങുന്നതിനുള്ള സ്ലിപ്പാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു.

സബ്സിഡി നിരക്കിൽ കർഷകർക്ക് വാങ്ങാവുന്ന വളങ്ങൾ:-
ഒരു തെങ്ങിന്
കക്ക – 1 kg
ജൈവ വളം – 4 -6 Kg
പൊട്ടാഷ് -1 kg

കുമ്മായം ജൈവവളം 75% (കടലപ്പിണ്ണാക്ക് ഒഴികെ) സബ്സിഡി നിരക്കിലും പൊട്ടാഷ് 50% സബ്സിഡി നിരക്കിലും ആനുകൂല്യം നൽകുന്നതാണ്. ഒരു തെങ്ങിന് 150ഓ അതിൽ കൂടുതലോ രൂപയ്ക്ക് വളം വാങ്ങിയാൽ 100 രൂപ സബ്സിഡി കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭ്യാമകും.

കൊയിലാണ്ടി നഗരസഭാ കൃഷിഭവൻ പരിധിയിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും അംഗീകൃത ലൈസൻസുള്ള വളം ഡിപ്പോ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും വളം വാങ്ങി GST ബില്ലുകൾ കൃഷി ഭവനിൽ ഹാജരാക്കേണ്ടതാണ്.
NB : ജൈവവളം സബ്സിഡിക്ക് യൂണിറ്റ് കോസ്റ്റ് ബാധകം. വളം വാങ്ങുന്നതിനായി കൃഷി ഭവനിൽ നിന്നും. സ്ലിപ് കൊടുക്കുന്ന തിയ്യതിയും വാർഡുകളും ചുവടെ ചേർക്കുന്നു.
- 4.08.2023 – 1, 2, 3, 4, 34, 35, 36
- 5.08.2023 – 5, 6, 7, 8, 37, 38, 39
- 7.08.2023 – 9, 10, 11, 12, 40
- 8.08.2023 – 13, 14, 15, 16, 41, 42
- 9.08.2023 – 17, 18, 19, 43, 44
- 10.08.2023 – 20, 21, 22, 23, 24
- 11.08.2023 – 25, 26, 27, 28
- 14.08.2023 – 29, 30, 31, 32, 33
