KOYILANDY DIARY.COM

The Perfect News Portal

അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്

അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു.

വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പാത്രവുമായി പുഴയിലേക്ക് പോകുമ്പോഴാണ് പന്നി ആക്രമിച്ചത്. ചേമ്പിൻ കൂട്ടത്തിൽ മറഞ്ഞ് നിന്നിരുന്ന ഒറ്റപ്പന്നി ഇവർക്ക് നേരെ ചാടുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. പൊന്നിയുടെ ഇടതുകയ്യിലെ എല്ല് പൊട്ടിയിട്ടുണ്ട്. രണ്ട് മാസം മുൻപ് ഷോളയൂരിൽ വീടിന് പുറകിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.

Share news