KOYILANDY DIARY.COM

The Perfect News Portal

മണിപ്പുർ കലാപം: രാഷ്ട്രപതി ഇടപെടണമെന്ന് പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’

ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ  പ്രതിനിധികൾ രാഷ്ട്രപതിയുമായി  കൂടിക്കാഴ്‌ച നടത്തി. മണിപ്പുരിലെ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ച 21 പ്രതിപക്ഷ എംപിമാരുൾപ്പെടെ 31 എംപിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

മണിപ്പുരിൽ രാഷ്‌ട്രപതി ഇടപെടണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കലാപം നിയന്ത്രണാതീതമായി തുടരുകയാണെന്നും രാഷ്ട്രപതിയെ അറിയിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് പറഞ്ഞു.

Share news