കുട്ടികളുടെ സുരക്ഷയും രക്ഷാകർത്തൃ ശാക്തീകരണവും

കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിൽ രക്ഷാകർത്തൃ ശാക്തീകരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടന്നു. വടകര അസി. പോലീസ് സബ് ഇൻസ്പെക്ടർ ജമീല റഷീദ് ആണ് ക്ലാസ് നയിച്ചത്.

പരിപാടിയിൽ എം പി ടി എ പ്രസിഡണ്ട് മാഷിത അധ്യക്ഷത വഹിച്ചു. പ്രജില, സിമി ടീച്ചർ, ധന്യ ടീച്ചർ എന്നിവർ സംസാരിച്ചു. സമകാലിക സമൂഹത്തിൽ വളരെയേറെ പ്രാധാന്യമുള്ള ക്ലാസ്സ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതവും ജാഗ്രത സമിതി കൺവീനർ ഷീന ടീച്ചർ നന്ദിയും പറഞ്ഞു.

