KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രസർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ കോളേജ്‌ അധ്യാപകർ മാർച്ച്‌ നടത്തി

കോഴിക്കോട്‌: കേന്ദ്രസർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയത്തിനെതിരെ കോളേജ്‌ അധ്യാപകർ കോഴിക്കോട്‌ ആദായനികുതി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജനാധിപത്യവിരുദ്ധവും വർഗീയ കോർപറേറ്റ് അജൻഡകൾ നിറഞ്ഞതുമായ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ സമരം.
എകെജിസിടി, എകെപിസിടിഎ, എഫ്‌യുടിഎ എന്നീ സംഘടനകൾ സംയുക്തമായാണ്‌ മാർച്ച്‌ നടത്തിയത്‌. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ  ഉദ്ഘാടനംചെയ്തു. മാർച്ചിൽ കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
എകെപിസിടിഎ സംസ്ഥാന ട്രഷറർ ഡോ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. എഐഎഫ്‌യുസിടിഒ അഖിലേന്ത്യാ സെക്രട്ടറി ഡോ. എൻ മനോജ്, സന്തോഷ്, ഡോ. ഹരികുമാരൻ തമ്പി, പി വി രഘുദാസ് എന്നിവർ സംസാരിച്ചു.

 

Share news