യുവജന ജാഥകൾ ഇന്ന് സമാപിക്കും

കോഴിക്കോട്: മതരാഷ്ട്ര നിർമിതിക്കെതിരെ കരുത്തുറ്റ പോരാട്ടത്തിന്റെ വിളംബരം മുഴക്കി യുവജന ജാഥകൾ ബുധനാഴ്‌ച സമാപിക്കും. ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുതെ’ന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്(ഐ) സംഘടിപ്പിക്കുന്ന സെക്കുലർ സ്‌ട്രീറ്റിന്റെ പ്രചാരണാർഥമാണ് ജാഥകൾ.

ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് നയിക്കുന്ന ജാഥ പറമ്പത്തുനിന്ന് ആരംഭിച്ച് എലത്തൂരിൽ സമാപിച്ചു. എരഞ്ഞിക്കൽ, കാരപ്പറമ്പ്, വെസ്റ്റ്‌ഹിൽ, പുതിയങ്ങാടി എന്നിവിടങ്ങളിലും ജാഥയെ വരവേറ്റു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ വൈസ് ക്യാപ്റ്റൻ കെ അരുൺ, മാനേജർ എം വി നീതു, ജാഥാംഗങ്ങളായ ടി അതുൽ, പി പി ബബീഷ്, ഫഹദ് ഖാൻ, അമിത പ്രദീപ്, സിനാൻ ഉമ്മർ, പി നിതിൻ, ആർ ഷാജി, സതീഷ് ബാബു, എൻ ബിജീഷ്, എൽ യു അബിത്ത്, സി സന്ദേശ്, ദിൻഷി ദാസ്, അംബി ഇഷ്‌റ, ഹിബ സുലൈമാൻ എന്നിവർ സംസാരിച്ചു.

സമാപന പൊതുയോഗം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്‌ക് സി തോമസ് ഉദ്‌ഘാടനം ചെയ്‌തു. ബുധനാഴ്‌ച തിരുവങ്ങൂരിൽനിന്ന് പര്യടനം തുടങ്ങും. ഊരള്ളൂരിൽ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി സി ഷൈജു ക്യാപ്‌റ്റനായ ജാഥ പയ്യോളി ബ്ലോക്കിലാണ് ചൊവ്വാഴ്‌ച പര്യടനം തുടങ്ങിയത്. കല്ലുംപുറം, പയ്യോളി അങ്ങാടി, പള്ളിക്കര, പയ്യോളി ടൗൺ, അയനിക്കാട് സൗത്ത്, കോട്ടക്കൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

ജാഥാ ഉപ ലീഡർ കെ ഷെഫീക്ക്, മാനേജർ വി പി അമൃത, ജാഥാംഗങ്ങളായ കെ ഭഗീഷ്, എം എം ജീജേഷ്, ആർ എസ് റിബേഷ്, എം കെ വിഗേഷ്, രൂപേഷ്, എം കെ നികേഷ്, അമർഷായി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം വി പി പി മുസ്‌തഫ ഉദ്‌ഘാടനംചെയ്‌തു. ബുധനാഴ്‌ച തിരുവള്ളൂരിൽനിന്ന് തുടങ്ങി വടകരയിൽ സമാപിക്കും. സമാപന സമ്മേളനം ജെയ്‌ക് സി തോമസ് ഉദ്‌ഘാടനം ചെയ്യും.
ജില്ലാ ട്രഷറർ ടി കെ സുമേഷ് നയിക്കുന്ന ജാഥ മടവൂരിൽനിന്ന് തുടങ്ങി നന്മണ്ടയിൽ സമാപിച്ചു. പുല്ലാളൂർ, നരിക്കുനി, കാക്കൂർ, നന്മണ്ട എന്നിവിടങ്ങളിലും സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ വൈസ് ക്യാപ്റ്റൻ കെ എം നിനു, മാനേജർ ദിപു പ്രേംനാഥ്, ഇ അരുൺ, മിഥിലാജ്, ജാഫർ ഷെരീഫ്, എസ് എസ് അതുൽ, റനിൽ രാജ്, പി പി ഷിനിൽ, കെ ഷിബിൻ, കെ കെ ഷിബിൻലാൽ, ടി സരുൺ, പി എം അജിഷ, ടി മെഹറൂഫ്, ലിബിൻ അജയ് ഘോഷ്, വി കെ വിവേക് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ബുധനാഴ്‌ച അത്തോളിയിൽനിന്ന് പര്യടനം തുടങ്ങും. ബാലുശേരിയിൽ സമാപന പൊതുയോഗം മുൻ സംസ്ഥാന പ്രസിഡണ്ട് എസ് സതീഷ് ഉദ്‌ഘാടനം ചെയ്യും.
