KOYILANDY DIARY.COM

The Perfect News Portal

കാസർകോട് ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ

മംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ  അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമായ സുകുമാര ബെള്ളാട (28), അക്ഷയ് ദേവാഡിഗ (24), കമലാക്ഷ ബെള്ളാട (30), രാജ എന്ന രാജേഷ് നായ്ക് (23), വിട്ട്‌ലയിലെ ജയപ്രകാശ് (26) എന്നിവരെയാണ് വിട്ട്‌ല പൊലീസ് അറസ്റ്റ് ചെയ്തത്.

2019 തൊട്ട് പ്രതികൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി വീണ്ടും രാജേഷ് പെൺകുട്ടിയെ കൊജപ്പ അങ്കണവാടിക്ക് സമീപത്തെ ബിജെപി നേതാവിന്റെ പണി തീരാത്ത വീട്ടിൽ എത്തിച്ചു. അവിടെ വെച്ച് പ്രതികൾ എല്ലാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

രാവിലെ അവശനിലയിലായ പെൺകുട്ടിയോട് വീട്ടുകാർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കൂട്ടബലാത്സംഘത്തിന്റെ വിവരങ്ങൾ പുറത്തായത്. ജയപ്രകാശ് ആണ് 2019 ൽ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് സംഘപരിവാറുകാരായ സുഹൃത്തുക്കൾക്ക് കൂടി പെൺകുട്ടിയെ എത്തിച്ചു കൊടുക്കുകയായിരുന്നു .

Advertisements

 

Share news