പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രിയാഘോഷം ഒക്ടോബര്‍ രണ്ടിന് തുടങ്ങും. രണ്ടിന് അഖണ്ഡനാമ ജപം, 1001 നെയ് വിളക്ക് തെളിയിക്കല്‍, ചെണ്ടമേളം അരങ്ങേറ്റം, മൂന്നിന് നൃത്ത പരിപാടി, നാലിന് ശ്രീധരന്‍ എളാട്ടേരിയുടെ സംഗീത കച്ചേരി, അഞ്ചിന് സുനില്‍ തിരുവങ്ങൂരും സംഘവും അവതരിപ്പിക്കുന്ന ഭജനാമൃതം, തായമ്പക, ആറിന് ഭജന, ഏഴിന് നൃത്ത പരിപാടി, എട്ടിന് പഞ്ചാരിമേളം, 9-ന് ഗ്രന്ഥം വെപ്പ്, സംഗീതാര്‍ച്ചന, 1-ന് മഹാനവമി നൃത്ത പരിപാടി, 11-ന് വിദ്യാരംഭം, ദശമി വിളക്ക് എന്നിവയുണ്ടാകും.
