KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. മുത്താമ്പി വൈദ്യരങ്ങാടി എടവന  ശശിയുടെ വീട്ടിലെ പതിനെട്ട് കോൽ ആഴമുള്ള പുതിയ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിൻ്റെ പകുതിയോളം താഴ്ചയിൽ നിന്നാണ് പൊട്ടി ഇടിഞ്ഞത്. ഇതോടെ ആൾമറയും മുകൾ ഭാഗവുമുൾപ്പെടെ ബാക്കിയുള്ള ഭാഗവും അപകട ഭീഷണിയിലായിരിക്കുകയാണ്.
വീടിനോട് വളരെ അടുത്താണ് കിണർ സ്ഥിതിചെയ്യുന്നത്. അരിക്കുളം വില്ലേജ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. അപകട ഭീഷണിയെ തുടർന്ന് കിണറിൻ്റെ ചുറ്റു ഭാഗത്തും താൽക്കാലികമായി കയർകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്.
Share news