KOYILANDY DIARY.COM

The Perfect News Portal

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ അക്രമം; രണ്ട് പേർ അറസ്റ്റിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ അക്രമത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ശ്രമം. ഉത്തർ പ്രദേശ് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനുപയോഗിച്ച കറുത്ത സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.

Share news