KOYILANDY DIARY.COM

The Perfect News Portal

തട്ടുകടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം

പയ്യോളി: തിക്കോടി മീത്തലെ പള്ളിക്കുസമീപം ദേശീയപാതയ്‌ക്കരികെ തട്ടുകടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. പള്ളിത്താഴ പി ടി. മുസ്തഫയുടെ കടയിൽ ചൊവ്വ രാവിലെ 10.30 ഓടെയാണ് സംഭവം. പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
കടക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം തട്ടുകടയിൽ ആരും ഇല്ലാതിരുന്നതും അപകടവ്യാപ്‌തി കുറച്ചു. തട്ടുകടയുടെ മേൽക്കൂരയും മറ്റ് വസ്തുക്കളും കത്തിനശിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

 

Share news