നഗരമധ്യത്തിലെ വീട്ടിൽ കാട്ടുപന്നി ആക്രമണം; സ്ത്രീക്ക് പരിക്ക്

വടകര: നഗരമധ്യത്തിലെ വീട്ടിൽ കാട്ടുപന്നി ആക്രമണം. സ്ത്രീക്ക് പരിക്ക്. നാരായണ നഗരം ശ്രീനാരായണ ഹൈസ്കൂളിനു സമീപത്തെ വീട്ടിലാണ് ഞായർ വൈകിട്ടോടെ പന്നി കയറി ആക്രമിച്ച് പത്മിനിക്ക് പരിക്കേറ്റത്. ഇവർ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

വീട്ടുമുറ്റത്തുണ്ടായിരുന്ന പത്മിനിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റു. മകൻ സ്വരാഗ് തടഞ്ഞതിനാലാണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ടൗണിലെ മറ്റു വീടുകളിലെ ഗേറ്റിൽ പന്നിയിടിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്ക് യാത്രക്കാരനുനേരെയും ആക്രമണമുണ്ടായെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
