ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊയിലാണ്ടി: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. യു.പി. സ്വദേശി സർജാൻ 21 നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. നന്തി പുളിമുക്കിൽ വെച്ചാണ് ഇയാളെ കഞ്ചാവുമായി കൊയിലാണ്ടി പോലീസ് തന്ത്രപരമായി പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണിയാൾ.

കൊയിലാണ്ടി സി. ഐ. ബിജുവിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ.അനീഷ് വടക്കയിൽ പി.എം. ശൈലേഷ്, ഗംഗേഷ് തുടങ്ങിയവരുടെ സംഘത്തിലുള്ള പോലീസ് സംഘവും നടത്തിയ മിന്നൽ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
