ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് വിജയാശംസകളുമായി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് വിജയാശംസകളുമായി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് വിജയാശംസകൾ അറിയിച്ച് കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ പ്രത്യേക പരിപാടി നടത്തി.

സ്കൂൾ ലീഡർ ആർ.കെ. ഹoന മറിയം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലീഡർ എസ്. ശ്രീരസ്യ അധ്യക്ഷത വഹിച്ചു. ടി.ടി.കെ. മുഹമ്മദ് നിദാൽ, അലൻദേവ് സന്തോഷ്, ടി.കെ. ആന്മിയ എന്നിവർ പ്രസംഗിച്ചു.
