ജില്ലാ താലൂക്ക് ആശുപത്രികളിൽ വയോജനങ്ങൾക്കായി പ്രത്യേക വാർഡ് അനുവദിക്കണം

കൊയിലാണ്ടി: ജില്ലാ താലൂക്ക് ആശുപത്രികളിൽ വയോജനങ്ങൾക്കായി വാർഡ് അനുവദിക്കണം. കേരള സീനിയർ സിറ്റിസൺസ് ഫോറം. പകർച്ച വ്യാധികളും മറ്റ് രോഗങ്ങളും അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അവർക്കായ് ജില്ലാ താലൂക്ക് ആശുപത്രികളിൽ പ്രത്യേകം വാർഡ് തുടങ്ങണമെന്ന് ഉള്ള്യേരിയിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം പ്രമേയം മുഖേന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി. ബാലൻ കുറുപ്പ്, മുൻ സംസ്ഥാന സെക്രട്ടറി, പൂതേരി ദാമോദരൻ നായർ, ട്രഷറർ, പി. കെ. രാമചന്ദ്രൻ നായർ, ഇ. സി. ബാലൻ, ഉണ്ണീരിക്കൂട്ടി കുറുപ്പ്, കെ. എം. ശ്രീധരൻ, കെ. കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, കെ. പി. വിജയ, ആർ. പി. രവീന്ദ്രൻ, ടി. എം. അമ്മദ്, ഒ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഇ. കെ. അബൂബക്കർ മാസ്റ്റർ സംസാരിച്ചു.
