KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ തെങ്ങ് വീണു

കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞ് വീണു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് 10ാം വാർഡിൽ കൃഷ്ണാഞ്ജലി (ഉമ്മനാടത്ത്) ബാലകൃഷ്ണൻ്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിൻ്റെ മുകൾ ഭാഗത്ത് കാര്യമായ കേടുപറ്റിയിട്ടുണ്ട്. ആർക്കും പരിക്കേറ്റില്ല. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, മെമ്പർമാരായ ജയശ്രീ മനത്താനത്ത്, ബേബി സുന്ദർരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

 

Share news