മറുനാടൻ മലയാളിയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ് പൂർത്തിയായി. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും, ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും, ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ വാർത്താ ഉറവിടം കണ്ടെത്താനുമാണ് പരിശോധന എന്ന് പൊലീസ് പറഞ്ഞു.