അവധി ദിനത്തിൽ കൊരയങ്ങാട് ക്ഷേത്രകുളം ശുചീകരിച്ചു

കൊയിലാണ്ടി: അവധി ദിനത്തിൽ ക്ഷേത്രകുളം ശുചീകരണം നടത്തി. പരിസരത്തുള്ള ഒരു കൂട്ടം യുവാക്കളാണ് ‘കൊരയങ്ങാട് ക്ഷേത്രകുളം ശുചീകരണം നടത്തിയത്. കൊരയങ്ങാട് വിക്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാലത്ത് 6.30 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ 12 മണി വരെ നീണ്ടു. വിക്ടറി ഭാരവാഹികളായ, ഇ.കെ. വിജീഷ്, വി.വി. നിഖിൽ, എസ്.ജി, വിഷ്ണു, ഇ.കെ. രാകേഷ്, പി. കെ. നിഖിൽ, എം.കെ. ദിനൂപ് എന്നിവർ നേതൃത്വം നൽകി.
