KOYILANDY DIARY.COM

The Perfect News Portal

അനധികൃത ചാരായ ഉൽപാദനം പിടികൂടി

അനധികൃത ചാരായ ഉൽപാദനം പിടികൂടി. വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര താലൂക്കില്‍ കോട്ടപ്പള്ളി വില്ലേജില്‍ കോട്ടപ്പറ മലയില്‍ അനധികൃതമായി നടന്നു വന്ന ചാരായ ഉല്‍പാദനം പിടികൂടിയത്.

വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്‌ സി. കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായം പിടികൂടിയത്. പ്രതിസ്ഥാനത്ത് ആരെയും കണ്ടു കിട്ടിയില്ല. സംഭവ സ്ഥലത്ത് നിന്നും 10 ലിറ്റര്‍ ചാരായവും, 110 ലിറ്റര്‍ വാഷ്, 15 ലിറ്റര്‍ spent വാഷ്, മറ്റു വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയില്‍ എടുത്തു. സി. ഇ.ഒ സുനീഷ് എൻ. എസ്, ജിജു കെ എൻ, ഡ്രൈവര്‍ ബബിൻ ആർ. എസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Share news