KOYILANDY DIARY.COM

The Perfect News Portal

ഡോ. വി വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി. ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്.

നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി. വേണു. 1990 ഐഎസ് ബാച്ച് ഓഫീസറാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയായിരിക്കെ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.

Advertisements

ഗവര്‍ണറുടെ എ ഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി. ആന്ധ്രാപ്രദേശ് സ്വദേശിയാണ്ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.

 

Share news