ആവണിപ്പൂവരങ്ങിന് തിരിതെളിഞ്ഞു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43ാം പിറന്നാളാഘോഷമായ “ആവണിപ്പൂവരങ്ങ്” 2016 മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. മലബാറിലെ ജനകീയ കലാസ്ഥാപനമായ പൂക്കാട് കലാലയം ചെയ്തു വരുന്ന സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. കെ.ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. രാജരത്‌നം പിള്ള സ്മാരക എൻഡോവ്‌മെന്റുകൾ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ശോഭ, ജനാർദ്ദനൻ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് സ്വാഗതവും കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
