KOYILANDY DIARY.COM

The Perfect News Portal

കാവേരി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

ചെന്നൈ: കാവേരി ജലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തന്നത്.  കാവേരി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും കര്‍ണാടകയിലെ തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്.

കര്‍ണാടകത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്കുനേരെ സര്‍ക്കാരിന്റെ മൌനാനുവാദത്തോടെയാണ് അക്രമം നടക്കുന്നതെന്നും കാവേരിയില്‍ നിന്ന് തമിഴ്നാടിന് നല്‍കുന്ന 15000 ഘനഅടി വെള്ളം 12000 ഘന അടിയായി കുറച്ചത് തിരിച്ചടിയായെന്നും ആരോപിച്ചാഖണ് ബന്ദിനാഹ്വാനം ചെയ്തിട്ടുള്ളത്.

ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ കടകള്‍ തുറന്നിട്ടുണ്ട്. ബസ്സുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. എന്നാല്‍ തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ കടകള്‍ തുറക്കാന്‍ സമരാനുകൂലികള്‍ അനുവദിച്ചില്ല. തഞ്ചാവൂരില്‍ 150 ഓളം സരമാനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷകളും ശനിയാഴ്ച നടത്തും. നഴ്സറി, പ്രൈമറി, മെട്രിക്കുലേഷന്‍ സ്കൂളുകളാണ് അടച്ചിടുക. പെട്രോള്‍ ബങ്ക് ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 4,600 പെട്രോള്‍ ബങ്കുകളും അടഞ്ഞുകിടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisements

ലോറി ഉടമസ്ഥ അസോസിയേഷനും ക്ഷീര ഉത്പാദനയൂണിയനും ബന്ദില്‍ പങ്കെടുക്കും. അന്തസ്സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യബസ്സുടമകളും സമരത്തോട് സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ബന്ദിനോടനുബന്ധിച്ച് കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഒരുലക്ഷം പോലീസുകാര സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്.  കാവേരി പ്രശ്നത്തില്‍ പ്രതിഷേധിച്ച് ഡിഎംഡികെ നേതാവ് വിജയകാന്ത് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *