KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ കാലവർഷം ഇനിയും വൈകാൻ സാധ്യത

കേരളത്തിൽ കാലവർഷം ഇനിയും വൈകാൻ സാധ്യത. കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം ഞായറാഴ്ച കാലവർഷം എത്തുമെന്നായിരുന്നു. ലക്ഷദ്വീപ് വരെ കാലവർഷം എത്തിയിരുന്നെങ്കിലും കേരളത്തിലേക്ക് കടന്നില്ല. ഞായറാഴ്ച ശക്തമായ മഴയ്ക്കു സൂചന നൽകി 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
അതേസമയം ഇന്നു തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share news