KOYILANDY DIARY.COM

The Perfect News Portal

‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസില്‍ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പം’- മന്ത്രി വി.ശിവന്‍കുട്ടി

‘ആര് മാലയിട്ട് സ്വീകരിച്ചാലും ബസില്‍ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പം’- മന്ത്രി വി.ശിവന്‍കുട്ടി. കെഎസ്ആര്‍ടിസി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പ്രതിയായ സവാദ് ജയിലിൽ നിന്നിറങ്ങിയ ദിവസം ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിൻ്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സവാദിനെ സ്വീകരിച്ചതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നന്ദിതയും രംഗത്തെത്തിയിരുന്നു. സവാദിനെതിരെ നിയമ പോരാട്ടം തുടരുമെന്നും അയാള്‍ക്ക് സ്വീകരണം നല്‍കിയതില്‍ താന്‍ ചിരിച്ചു പോയെന്നും നന്ദിത മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും നന്ദിത കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന യുവനടിയുടെ പരാതിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് എറണാകുളം അഡി. സെഷന്‍സ് കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Advertisements
Share news