KOYILANDY DIARY.COM

The Perfect News Portal

മതവര്‍ഗീയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യ “ഗെറ്റ് ഔട്ട്” അടിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മതവര്‍ഗീയ രാഷ്ട്രീയത്തെ ദക്ഷിണേന്ത്യ “ഗെറ്റ് ഔട്ട്” അടിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കര്‍ണാടകയില്‍ ബിജെപിക്ക് എതിരെയുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് മുഹമ്മദ് റിയാസിന്റെ പോസ്റ്റ്. മതവര്‍ഗീയ രാഷ്ട്രീയത്തോട് കര്‍ണാടക ‘ഗെറ്റ് ഔട്ട്’ പറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

ദക്ഷിണേന്ത്യയില്‍ ബിജെപി ക്ക് ഭരണമുണ്ടായിരുന്ന ഒരേയൊരു സംസ്ഥാനമായിരുന്നു കര്‍ണാടക. കർണാടകയിൽ വോട്ടെണ്ണൽ തുടരുമ്പോൾ  224 സീറ്റിൽ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസ് ആണ്. ഫലസൂചനകള്‍ പ്രകാരം ബിജെപിയെ ദക്ഷിണേന്ത്യ മു‍ഴുവനായും കയ്യൊ‍ഴിഞ്ഞിരിക്കുകയാണ്.

 

Share news