KOYILANDY DIARY.COM

The Perfect News Portal

റിയാദില്‍ താമസസ്ഥലത്ത് അഗ്നിബാധ: നാല് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു

റിയാദില്‍ താമസസ്ഥലത്ത് അഗ്നിബാധ: നാല് മലയാളികളടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ വളാഞ്ചേരി സ്വദേശിയും ആണെന്നാണ്  വിവരം.

ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് തീപ്പിടിത്തത്തില്‍ മരിച്ചവര്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news