KOYILANDY DIARY.COM

The Perfect News Portal

നൊവാക് ദ്യോക്കോവിച്ചും സെറീന വില്യംസ് ടോപ്പ് സീഡുകള്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കു തുടക്കമായി. സിംഗിള്‍സ് ഇനങ്ങളില്‍ ടോപ് സീഡായ നൊവാക് ദ്യോക്കോവിച്ചും സെറീന വില്യംസും പരിക്കിന്റെ പിടിയിലാണെന്നത് ടൂര്‍ണമെന്റിന്റെ നിറം കെടുത്തുന്നുണ്ട്.

ലോക ഒന്നാം നമ്ബര്‍ താരമായ ദ്യോക്കോവിച്ചിന് ആദ്യ മത്സരത്തില്‍ എതിരാളിയായെത്തുന്നത് പോളണ്ട് താരം ജെര്‍സി ജാനോവിസാണ്. 2011ലും 2015ലും കിരിടീം നേടിയിട്ടുള്ള സെര്‍ബിയന്‍ താരത്തിന് ആദ്യ രണ്ട് റൗണ്ടുകളും എത്ര എളുപ്പമാകാന്‍ സാധ്യതയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തോളെല്ലിന് കാര്യമായ പരിക്കേറ്റ സെറീനയ്ക്ക് റഷ്യയില്‍ നിന്നുള്ള ഏകതറീന മകരോവ ആദ്യ വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള സാകേത് മൈനേനിയും ഇത്തവണ ഫ്ളഷിങ് മെഡോയിലെ ഹാര്‍ഡ് കോര്‍ട്ടില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നുണ്ട്. യോഗ്യതാ റൗണ്ടില്‍ മൂന്നു മത്സരങ്ങള്‍ ജയിച്ചാണ് ടൂര്‍ണമെന്റിന് ടിക്കറ്റ് നേടിയത്. എടിപി റാങ്കിങില്‍ 143ാം സ്ഥാനമാണ് സാകേതിനുള്ളത്.

Advertisements

പരിക്കിനെ തുടര്‍ന്ന് സാകേതും കഴിഞ്ഞ കുറെ മത്സരങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. യുഎസ് ഓപ്പണില്‍ കളിയ്ക്കാന്‍ കഴിയുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്-യോഗ്യതാ റൗണ്ടിലെ അവസാന വിജയത്തിനു ശേഷം ഇന്ത്യന്‍ താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനു മുമ്ബ് 2015ല്‍ യുകി ഭാംബ്രി ആസ്ത്രേലിയന്‍ ഓപ്പണിലേക്ക് ഇത്തരത്തില്‍ യോഗ്യത നേടിയിരുന്നു.

Share news