പേരാമ്പ്ര ബൈപ്പാസ് ഏപിൽ 30 ന് ജനങ്ങൾക്ക് സമർപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും
പേരാമ്പ്ര: നാടിൻ്റെ ഏറെക്കാലത്തെ സ്വപ്നമായ പേരാമ്പ്ര ബൈപ്പാസ് ഏപിൽ 30 ന് ജനങ്ങൾക്ക് സമർപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനപാതയിൽ കല്ലോടു നിന്ന് തുടങ്ങി കക്കാട് വരെയെത്തുന്ന വിധത്തിൽ 2.768 കിലോമീറ്റർ ദൂരത്തിലാണ് 12 മീറ്റർ വീതിയിലാണ് ബൈപ്പാസ് നിർമിച്ചിരിക്കുന്നത്. റോഡിനു മാത്രം 7 മീറ്റർ വീതി വരും.
ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡിൻ്റെ ടാറിങ്ങ് പൂർത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. ഇരുവശങ്ങളിലും കോൺക്രീറ്റ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമാണച്ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാർ.
