സി.പി.ഐ.ധർണ നടത്തി

കൊയിലാണ്ടി: പൊതുമേഖല ഓഹരികൾ വിറ്റഴിക്കുതിനും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ധർണ നടത്തി.സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.ശശി അദ്ധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി, ഇ.കെ.അജിത്ത്, അഡ്വ.എസ്.സുനിൽ മോഹൻ, ടി.എം.കുഞ്ഞിരാമൻ നായർ, എന്നിവർ സംസാരിച്ചു. പി.കെ.വിശ്വനാഥൻ, എം.പ്രഭാകരൻ, കെ.സന്തോഷ്, കെ.ചിന്നൻ, എൻ.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
