സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.
സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു. കൊച്ചി ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജുകളിലുമായി നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയായിരുന്നു സുബി. കോമഡി സ്‌കിറ്റുകള്‍ ചെയ്യുന്ന വനിത എന്ന നിലയില്‍ വളരെ പെട്ടെന്ന് പ്രശസ്തി നേടി. വിദേശ രാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകൾ ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് സുബിയുടെ ആദ്യ സിനിമ. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത തുടങ്ങി ഇരുപതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും, എറണാകുളം സെൻ്റ് തെരേസസിലുമായിരുന്നു സ്‌കൂള്‍ – കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അച്ഛന്‍ സുരേഷ്, അമ്മ അംബിക, സഹോദരന്‍ എബി സുരേഷ്.

