അഡ്വ. ഇ. രാജഗോപാലന്‍ നായരുടെ 23-ാം ചരമവാര്‍ഷികo

കൊയിലാണ്ടി: രാഷ്ട്രീയനിലപാടുകളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും തന്റെ സമ്പ്യാദ്യങ്ങളേറെയും പൊതുപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും ചെയ്ത നേതാവായിരുന്നു അഡ്വ. ഇ. രാജഗോപാലന്‍ നായരെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. അനുസ്മരിച്ചു. കൊയിലാണ്ടിയില്‍ അഡ്വ. ഇ. രാജഗോപാലന്‍ നായരുടെ 23-ാംചരമവാര്ഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.കെ. വിജയന് എം.എല്‍.എ., പി. വിശ്വന്, യു. രാജീവന്, പി. ചാത്തപ്പന്, അഡ്വ. പി. പ്രശാന്ത്, ഇ.എസ്. രാജന്, സി. രമേശന്, കെ.ടി.എം. കോയ എന്നിവര്‍ സംസാരിച്ചു.

