കൊയിലാണ്ടി കൊല്ലം കുന്ന്യോറമലയിൽ സുരേഷ് കുമാർ (57)
ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ സുരേഷ് കുമാർ (57) ആണ് മരിച്ചത്. കൊല്ലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ച് ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. റെയിൽ മുറിച്ചു കടക്കുന്നതിനിടയിൽ മറുഭാഗത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ഭാര്യ: സീന. മക്കൾ: ശ്രുതി, അഞ്ജു. മരുമക്കൾ: രഞ്ജിത്, അമൽ (തലശ്ശേരി).
