KOYILANDY DIARY.COM

The Perfect News Portal

വിവിധ ആവശ്യങ്ങളുന്നയിച്ച് 23ന് നഗരത്തില്‍ ഓട്ടോ–ടാക്സി പണിമുടക്ക്

കോഴിക്കോട് :  വിവിധ ആവശ്യങ്ങളുന്നയിച്ച് 23ന് മോട്ടോര്‍ കോ–ഓഡിനേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി അന്ന് ഓട്ടോ–ടാക്സി തൊഴിലാളികള്‍ കോര്‍പറേഷന്‍ പരിധിയില്‍ പണിമുടക്കും. പണിമുടക്ക് വിജയിപ്പിക്കാന്‍ സിറ്റി ഓട്ടോ കോ–ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തില്‍ കണ്‍വീനര്‍ എ മമ്മത്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി എം അശോകന്‍, ശശികുമാര്‍, പ്രകാശന്‍, യാസര്‍ അറഫാത്ത്, പി കെ റസാക്ക്, അബൂബക്കര്‍കോയ, ഗോപാലകൃഷ്ണന്‍, പ്രജീഷ്, ടി പി ഷാജു, ഉദയകുമാര്‍, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു. കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ഓട്ടോ–ടാക്സി തൊഴിലാളികള്‍ 23ന് രാവിലെ 10ന് എരഞ്ഞിപ്പാലം പിഎച്ച്ഇഡി റോഡിലെത്തണം. മാംഗോ ടാക്സി സര്‍വീസ് നിര്‍ത്തലാക്കുക, സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, തൊഴിലാളികള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും പണിമുടക്കും.

Share news