KOYILANDY DIARY.COM

The Perfect News Portal

കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത് 

കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത്. കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ച മയക്കു മരുന്നാണിതെന്നാണ് വിവരം.

പ്രതി രാജീവിനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കഞ്ചാവുമായി പിടിയിലായ രാജീവൻ വൻ ലഹരിമാഫിയ സംഘത്തിന്‍റെ കണ്ണിയാണെന്നും ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് രാജീവന്‍ മുമ്പും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share news