KOYILANDY DIARY.COM

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിൽ ‘മാതൃശക്തി 2023’

ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിൽ ‘മാതൃശക്തി 2023’. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃശക്തി 2023 ഭാരതീയ വിദ്യാനികേതൻ ദക്ഷിണ ക്ഷേത്രീയ അക്കാദമിക് പ്രമുഖൻ എ. കെ ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാനികേതൻ പ്രസക്തിയും കാഴ്ചപ്പാടും, പഞ്ചാംഗ ശിക്ഷണം, ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം, മാതൃ ശക്തി എന്നീ നാലു സഭകളായിട്ടായിരുന്നു പരിപാടി നടത്തിയത്.  സുവർണ ചന്ദ്രോത്ത്, ദീപ്ന അരവിന്ദ്, കുഞ്ഞമ്മദ് ഒലീവിയ , കൃഷ്ണ. എം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. കൊയിലാണ്ടിയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഉഷ മനോജ് മെട്രോ, കായിക അദ്ധ്യാപിക നിർമ്മല ടീച്ചർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം. എ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ സ്നേഹബാലൻ , ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഐശ്വര്യ സൂരജ് എന്നിവരെ വിവിധ സഭകളിലായി ആദരിച്ചു.
മേമുണ്ട പത്മനാഭൻ മാസ്റ്റർ, എ. കെ. ശ്രീധരൻ മാസ്റ്റർ, ഒ. കെ സുരേഷ്, ജിജേഷ് പട്ടേരി,  ഡോ. അഞ്ജലി ധനഞ്ജയൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഡോ. ബബിത, ജിഷ ജയൻ , ശ്രീകല കേളോത്ത്, വി. എം. മോഹനൻ, മഞ്ജുഷ സജിത്ത്, ശൈലജ ടീച്ചർ, ശ്രീപ്രഭ ടീച്ചർ, ശരണ്യ ടീച്ചർ, അതുല്യ, മോനിഷ ടീച്ചർ, രജി. കെ. എം, രോഷ്നി എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുഞ്ഞമ്മദ് ഒലിവിയ സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന ബാഗ് വിതരണത്തിൻ്റെ ഉദ്ഘാടനവും നടന്നു.
Share news