എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വാഹന പാര്‍ക്കിങ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മൂന്നുരൂപയായിരുന്നു കുറഞ്ഞ പാര്‍ക്കിങ് നിരക്ക്. ഇത് എട്ടുരൂപയാക്കി ഉയര്‍ത്തി. സമാനരീതിയില്‍ മറ്റു വാഹനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് പൂക്കാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനില്‍മോഹന്‍, പി.കെ. വിശ്വനാഥന്‍, കെ. സന്തോഷ്, എ.ടി. വിനീഷ്, വിജയന്‍, വി. ദര്‍ശിത് എന്നിവര്‍ സംസാരിച്ചു. എം.കെ. വിനു, വി.കെ. സുമേഷ്, ചൈത്ര വിജയന്‍, കെ. ഉഷാകുമാരി, സി.പി. അനൂപ്, എം. നിഖില്‍, യു. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
