KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യൻ നിർമിത ചുമ മരുന്നുകളായ ആംബ്രോണോൾ, ഡോക്-1 മാക്സ് എന്നിവ ഉപയോഗിക്കരുത്,  ലോകാരോഗ്യ സംഘടന.

ഇന്ത്യൻ നിർമിത ചുമ മരുന്നുകളായ ആംബ്രോണോൾ, ഡോക്-1 മാക്സ് എന്നിവ ഉപയോഗിക്കരുത്, ലോകാരോഗ്യ സംഘടന. മാരിയോൺ ബയോടെക് നിർമിക്കുന്ന ഈ സിറപ്പുകൾ കഴിച്ച് ഉസ്ബെസ്‌ക്കിസ്ഥാനിൽ 19 മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിർദേശം.

ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ, ആംബ്രോണോൾ, ഡോക്-1 മാക്സ് എന്നീ സിറപ്പുകളിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഉസ്ബെസ്ക്കിസ്ഥാനിലെ മരണങ്ങൾക്കു പിന്നാലെ കമ്പനിയുടെ നിർമാണ പ്രവർത്തനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർത്തലാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ മാരിയോൺ കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ട് ഉണ്ട്.

Share news