KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂരിൽ ബ്ലൂമിംഗ് ആർട്സും, നെഹ്റു യുവകേന്ദ്രയും ചേർന്ന്  സംഘടിപ്പിക്കുന്ന ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സും നെഹ്റു യുവകേന്ദ്രയും സoയുക്തമായി സംഘടിപ്പിക്കുന്ന മേലടി ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായിട്ടാണ് പരിപാടി നടക്കുന്നത്. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡണ്ട് പി. കെ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി മുഖ്യാതിഥിയായി.
ബ്ലൂമിംഗ് സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ , നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർമാരായ പി. പി. അശ്വന്ത്, വി. എസ്. കീർത്തന, പി. ദേവദാസ്, മുഹമ്മദ് ഷാദി, സാബു കണ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Share news