എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ധർണ
എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ബെഫിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ധർണ എസ്ബിഐ ശാഖകളിൽനിന്ന് 1200 ലധികം ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച് ശാഖകളുടെ പ്രവർത്തനം ദുർബലപ്പെടുത്താനുളള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഭിമുഖ്യത്തിൽ എസ്ബിഐ കോഴിക്കോട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ധർണ നടത്തിയത്..
വികലമായ മൾട്ടി പർപ്പസ് ടാസ്ക് ഫോഴ്സ് രൂപീകരണം പിൻവലിക്കുക, ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ് ഉദ്ഘാടനംചെയ്തു. എൻ എൽ പ്രേമലത അധ്യക്ഷയായി. സി രാജീവൻ, കെ ടി അനിൽകുമാർ, എൻ മീന, വി ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.

