KOYILANDY DIARY.COM

The Perfect News Portal

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച വിദ്യാര്‍ഥിയെ പൊലീസുകാര്‍ മര്‍ദിച്ചു

ഓര്‍ക്കാട്ടേരി> ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച വിദ്യാര്‍ഥിയെ വാഹനപരിശോധനക്കിടെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് പരാതി. സ്വകാര്യ കോളജ് വിദ്യാര്‍ഥി ഓര്‍ക്കാട്ടേരി കുന്നുമ്മക്കര വടക്കാട്ട് മുഹമ്മദ് നസീഫിനാണ് (19) ശനിയാഴ്ച രാത്രി എട്ടു മണിയോടെ മര്‍ദനമേറ്റത്. ചെവിക്കും കവിളിനും പരിക്കേറ്റ വിദ്യാര്‍ഥിയെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വള്ളിക്കാടുള്ള കല്യാണവീട്ടില്‍നിന്ന് തിരിച്ചുപോകുന്നതിനിടയില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ പൊലീസ് കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ളെന്നാരോപിച്ച്‌ മര്‍ദിക്കുകയായിരുന്നുവെന്ന് നസീഫ് പറഞ്ഞു. രേഖകള്‍ പരിശോധിച്ചശേഷം, ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍, പിഴയടക്കാന്‍ 1000 രൂപ കൈവശമില്ളെന്ന് അറിയിച്ചപ്പോള്‍ പൊലീസുകാര്‍ മുഖത്തടിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. നസീഫിനെ ബന്ധുക്കളത്തെിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവം വിവാദമായതോടെ നാദാപുരം സി.ഐ രാജപ്പന്‍ ആശുപത്രിയിലത്തെി നസീഫിന്‍െറ മൊഴിയെടുത്തു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുസ്ലിം ലീഗ് നേതാവ് പുത്തൂര്‍ അസീസ്, എം.എസ്.എഫ് നേതാവ് അഫ്നാസ് ചോറോട് എന്നിവര്‍ നസീഫിനെ സന്ദര്‍ശിച്ചു. അതേസമയം, തങ്ങള്‍ മര്‍ദിച്ചിട്ടില്ളെന്നും ബൈക്കില്‍നിന്ന് വീണതിനെ തുടര്‍ന്നാണ് നസീഫിന് പരിക്കേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിന് നസീഫിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് എടച്ചേരി പൊലീസ് പറഞ്ഞു

Advertisements
Share news