KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ തുടർച്ചയായി ഗതാഗതക്കുരുക്ക്, യാത്രക്കാർ വലയുന്നു.

താമരശ്ശേരി: ചുരത്തിൽ ഇന്നലെയും  രൂക്ഷമായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. ക്രിസ്മസ്  അവധിയും പുതുവത്സരവും പ്രമാണിച്ച് വയനാട്ടിലേക്ക് സഞ്ചാരികളുടെ തിരക്കേറിയതാണു ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണം. ഇടയ്ക്കു വാഹനങ്ങൾ അപകടത്തിൽപെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രക്കാ‍രെ വലയ്ക്കുന്നുണ്ട്.

ഇന്നലെ രാവിലെ പിക്കപ്പ് 5ാം വളവിന് മുകളിൽ നിയന്ത്രണം വിട്ട് പാരപ്പറ്റിൽ കയറിയുണ്ടായ അപകടത്തിൽ ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരുക്കില്ല. ഒന്നാം വളവിന് മേലേ ഫോറസ്റ്റ്  ക്വാർട്ടേഴ്സിനടുത്ത് ലോറി കേടായതും ഗതാഗത തടസ്സത്തിനു കാരണമായി.

വാഹന തിരക്ക് മൂലം ഇന്നലെ വൈകിട്ട് 6, 7, 8 വളവുകളിൽ ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു. ചുരത്തിൽ യാത്രക്കാരുടെ ദുരിതം അനുദിനം വർധിക്കുമ്പോഴും പരിഹാര നടപടി ഒന്നും തന്നെ  ഉണ്ടാവുന്നില്ല.

Advertisements

 

Share news