KOYILANDY DIARY.COM

The Perfect News Portal

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷവും മാധ്യമങ്ങളും മത്സരിക്കുന്നു; പി. ജയരാജന്‍

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷവും മാധ്യമങ്ങളും മത്സരിക്കുന്നെന്ന് പി. ജയരാജന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായാണ് പി. ജയരാജൻ്റെ പ്രതികരണം. പാർട്ടിപ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടോയുള്ള ഒരു ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷശ്രമം. അതിനുവേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ലക്സ് ബോർഡ്‌ ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Share news